Description
ഇന്നലെകളെക്കുറിച്ച് അവബോധമില്ലാത്ത ഒരു രാഷ്ട്രത്തിന് ഒരിക്കലും ശോഭനമായ ഭാവിക്ക് രൂപം നൽകാനാവില്ല. ധാർമിക വീക്ഷണത്തിലധിഷ്ഠിതമായ ഭാവി കെട്ടിപ്പടുക്കാൻ നമ്മൾ പിന്നിട്ട വഴിയെപറ്റിയുള്ള ബോധം അനിവാര്യമാണ്. അതിലൂടെ മാത്രമേ ഭാരതത്തിനു ആത്‌മവിശ്വാസമുള്ള രാഷ്ട്രമായി ഉയരാനും അതിന്റെ നാഗരികമായ പങ്ക് വഹിക്കാനും സാധിക്കുകയുള്ളു. ഭാരതത്തിൻ്റെ ഉൾമേഷപൂർണമായ മനസ്സിനെ ആദ്യം കൊളോണിയൽ യജമാനന്മാരും പിന്നീട് അവരുടെ നെഹ്‌റുവിയൻ പിൻഗാമികളും ഇടതു-ലിബറൽ ചരിത്രകാരന്മാരും കോളനിവത്കരിച്ചു
കൊണ്ടേയിരുന്നു. മാനസികമായ അടിമത്തത്തിൻ്റെ ഗർത്തത്തിൽനിന്നും കരകയറാനുള്ള നമ്മുടെ അഭിലാഷത്തെ തടസ്സപ്പെടുത്താൻ അവർ ഉപയോഗിച്ച ശക്തമായ ഉപകരണമായിരുന്നു ചരിത്രം. ഭാരതത്തിൻ്റെ യഥാർത്ഥ ചരിത്രത്തെയും സംസ്കാരത്തെയും വൈദേശികമായ പ്രത്യയശാപത്രോപകരണങ്ങൾ കൊണ്ട് വ്യാഖ്യാനിച്ച് അവർ വികലമാക്കി. അത് ഇന്നും തുടരുകയാണ്.ഈ സാഹചര്യത്തിൽ നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രം അപഗ്രഥിക്കുകയും എന്തായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ യഥാർത്ഥ പ്രചോദനമെന്ന് വിലയിരുത്തുകയും ചെയ്യേണ്ടത്
ഏതൊരു ഭാരതീയൻ്റെയും കാലികമായ ധർമ്മമാണ്. പ്രസ്തുത ധർമ്മ നിർവഹണമാണ് നമ്മുടെ സ്വത്വ ബോധത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ടും ഊട്ടിയുറപ്പിച്ചു കൊണ്ടും ശ്രീ നന്ദകുമാർ ചെയ്യുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് തീർത്തും വ്യത്യസ്തവും വിശാലവുമായ വീക്ഷണം അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ
ഗ്രന്ഥകാരൻ
Reviews
There are no reviews yet.