Sale!

E.M.S : Aryayude Ormakkalil

150

Description

മലയാള മനോരമയുടെ തിരുവനന്തപുരം ലേഖകനായി 1994-98 ൽ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ കയറിയുള്ള രാമചന്ദ്രന്റെ അവിടത്തെ പത്രപ്രവർത്തനം, ഇ എം എസ്സിന്റെ മരണവും വിലാപയാത്രവും റിപ്പോർട്ട് ചെയ്തുകൊണ്ട് അവസാനിച്ചു. മരണത്തിന് പിറ്റേന്നു വന്ന മിക്കവാറും ഫീച്ചറുകൾ രാമചന്ദ്രൻ നേരത്തെ തയ്യാറാക്കിയിരുന്നു. 2018 ൽ “ഇ എം എസ്സിന്റെ നിയമസഭാപ്രസംഗങ്ങൾ’ രാമചന്ദ്രൻ എഡിറ്റ് ചെയ്തു പുറത്തി റക്കി.

ഇ എം എസിനെ രാമചന്ദ്രൻ നിരന്തരം കണ്ടിരുന്ന കാലമാണ്, 1994–1998. അദ്ദേഹത്തിന്റെ തമ്പാനൂരിലെ വീട്ടിലും അമ്പലത്തറയിൽ മകന്റെ ഫ്ലാറ്റി ലും പലപ്പോഴും പോയി. നിയമസഭയിൽ അവലോകനം തയ്യാറാക്കാൻ ഇരിക്കുമ്പോഴാണ്, ആ മരണവിവരം അറിഞ്ഞത്. അവലോകനം വേണ്ട ന്നു വച്ച് മരണം റിപ്പോർട്ട് ചെയ്തു.

ഇ എം എസ് മരിച്ച ശേഷം, ഭാര്യ ആര്യ അന്തർജ്ജനത്തിന്റെ ഓർമ്മകൾ തിരുവനന്തപുരത്തും അങ്കമാലിയിൽ ശ്രീധരന്റെ ഭാര്യ ഡോ.യമുനയുടെ വീട്ടിലും പോയി അവരെ കണ്ട് രാമചന്ദ്രൻ എഴുതി. രാഷ്ട്രീയം അറിയാത്ത അവരുടെ ഓർമ്മകൾ ഉണർത്താൻ ഇ എം എസിനെപ്പറ്റിയുള്ള പുസ്തക ങ്ങളിൽ വരുന്ന പല കാര്യങ്ങളും ചോദിച്ചു.

അതിന് വലിയ സഹായമായത്, 1997 ഒക്ടോബർ 12 ന് മനോരമ ഞായ റാഴ്ച’യിൽ പ്രസിദ്ധീകരിച്ച അഭിമുഖം, “വിപ്ലവവേനലിലെ ആ തുലാവർ ഷപ്പ് ആയിരുന്നു. ഇ എം എസും ആര്യാ അന്തർജ്ജനവുമായുള്ള വിവാഹത്തിന്റെ അറുപതാം വാർഷികത്തിന് ഇരുവരുമായും രാമചന്ദ്രൻ നടത്തിയ അഭിമുഖം. 1113 (1937) തുലാം ഒന്നിന് രാത്രി ഒരു മണിക്കായിരുന്നു, വേളി ആചാരപ്രകാരം, യാഥാസ്ഥിതികം ആയിരുന്നു, വേളി. ആര്യയ്ക്ക് ജീവിതം കുറെ കയ്പ് നിറഞ്ഞതും ആയിരുന്നു.

ആര്യ അന്തർജനത്തിന്റെ ഇ എം എസ് ഓർമ്മകൾ ആണ് ഈ പുസ്തകം. ഒപ്പം, ഇ എം എസ്സിന്റെ രാഷ്ട്രീയ, ധൈഷണിക ജീവിതം വിലയിരുത്തുന്ന രാമചന്ദ്രന്റെ മുഖവുരയും.

Reviews

There are no reviews yet.

Be the first to review “E.M.S : Aryayude Ormakkalil”

Your email address will not be published. Required fields are marked *