Description
സി ജെ തോമസ് 1960 ജൂലൈ 14 ന്, വെറും 46 വയസ്സിൽ വെല്ലൂരിൽ മരിക്കുമ്പോൾ, ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു. പള്ളിയുമായും കമ്യൂണിസവുമായും കലഹിച്ചു. ളോഹ ഊരി. എം പി പോളിൻ്റെ മകളെ പ്രണയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പുരോഗമന സാഹിത്യ പ്രസ്ഥാന തർക്കങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തീസിസ് വഴി സായുധ വിപ്ലവം തീരുമാനിച്ചപ്പോൾ, പൊലീസിൻ്റെ നോട്ടപ്പുള്ളിയായ സി ജെ യ്ക്ക് നാട് വിടേണ്ടി വന്നു. പ്രവാസത്തിൽ, ‘അവൻ വീണ്ടും വരുന്നു’ എന്ന നാടകം ജനിച്ചു.
മലയാള നാടകത്തിൻ്റെ തലവര മാറ്റിയ നാടകങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. 1947 മുതൽ 12 വർഷവും എഴുതി. മരണവും യുദ്ധവും പരസ്ത്രീഗമനവും സി ജെ നാടകങ്ങളിലുണ്ട്. മതം, കമ്യൂണിസം, ദുര, ദുരന്തം എന്നിവ വച്ചാണ്, കഥാപാത്രങ്ങളെ കൊണ്ട് കളിച്ചത്. യുദ്ധം പോലെ കമ്യൂണിസവും മനുഷ്യനെ കൊല്ലുന്നു. ‘അവൻ വീണ്ടും വരുന്നു’ നാടകത്തിൽ, പട്ടാളം വിട്ട മാത്തുക്കുട്ടിയെ, കമ്യൂണിസം ആണ് കൊല്ലുന്നത്. യുദ്ധത്തിന് കഴിയാത്തത്, കമ്യൂണിസം നടപ്പാക്കി.
സോഫോക്ലിസും ഇബ്‌സനും കാമുവും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1128 ൽ ക്രൈം 27 (1954),ആ മനുഷ്യൻ നീ തന്നെ (1955) എന്നിവ ഇന്നും അരങ്ങിനെ ഉണർത്തുന്നു. വിമോചനസമരകാലത്ത് കോൺഗ്രസിനൊപ്പം നിന്ന സി ജെ എഴുതിയ വിഷവൃക്ഷം (1959) എന്ന പ്രചാരണ നാടകത്തിൽ പോലും ധിഷണയുടെ സ്ഫുലിംഗങ്ങളുണ്ട്.
കേരളീയ സമൂഹത്തിൽ വിസ്ഫോടനം നടത്തിയ ആ ജീവിതത്തിൻ്റെ ബൗദ്ധിക ജീവചരിത്രമാണ്, ഇത്. ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ തീപ്പൊരിയെ തൊടുന്നു.
Reviews
There are no reviews yet.