Sale!

E.M.S : Aryayude Ormakkalil & pazhukkaathe chuvanna october

300

Description

BOOK - E.M.S : Aryayude Ormakkalil

മലയാള മനോരമയുടെ തിരുവനന്തപുരം ലേഖകനായി 1994-98 ൽ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ കയറിയുള്ള രാമചന്ദ്രന്റെ അവിടത്തെ പത്രപ്രവർത്തനം, ഇ എം എസ്സിന്റെ മരണവും വിലാപയാത്രവും റിപ്പോർട്ട് ചെയ്തുകൊണ്ട് അവസാനിച്ചു. മരണത്തിന് പിറ്റേന്നു വന്ന മിക്കവാറും ഫീച്ചറുകൾ രാമചന്ദ്രൻ നേരത്തെ തയ്യാറാക്കിയിരുന്നു. 2018 ൽ “ഇ എം എസ്സിന്റെ നിയമസഭാപ്രസംഗങ്ങൾ’ രാമചന്ദ്രൻ എഡിറ്റ് ചെയ്തു പുറത്തി റക്കി.

ഇ എം എസിനെ രാമചന്ദ്രൻ നിരന്തരം കണ്ടിരുന്ന കാലമാണ്, 1994–1998. അദ്ദേഹത്തിന്റെ തമ്പാനൂരിലെ വീട്ടിലും അമ്പലത്തറയിൽ മകന്റെ ഫ്ലാറ്റി ലും പലപ്പോഴും പോയി. നിയമസഭയിൽ അവലോകനം തയ്യാറാക്കാൻ ഇരിക്കുമ്പോഴാണ്, ആ മരണവിവരം അറിഞ്ഞത്. അവലോകനം വേണ്ട ന്നു വച്ച് മരണം റിപ്പോർട്ട് ചെയ്തു.

ഇ എം എസ് മരിച്ച ശേഷം, ഭാര്യ ആര്യ അന്തർജ്ജനത്തിന്റെ ഓർമ്മകൾ തിരുവനന്തപുരത്തും അങ്കമാലിയിൽ ശ്രീധരന്റെ ഭാര്യ ഡോ.യമുനയുടെ വീട്ടിലും പോയി അവരെ കണ്ട് രാമചന്ദ്രൻ എഴുതി. രാഷ്ട്രീയം അറിയാത്ത അവരുടെ ഓർമ്മകൾ ഉണർത്താൻ ഇ എം എസിനെപ്പറ്റിയുള്ള പുസ്തക ങ്ങളിൽ വരുന്ന പല കാര്യങ്ങളും ചോദിച്ചു.

അതിന് വലിയ സഹായമായത്, 1997 ഒക്ടോബർ 12 ന് മനോരമ ഞായ റാഴ്ച’യിൽ പ്രസിദ്ധീകരിച്ച അഭിമുഖം, “വിപ്ലവവേനലിലെ ആ തുലാവർ ഷപ്പ് ആയിരുന്നു. ഇ എം എസും ആര്യാ അന്തർജ്ജനവുമായുള്ള വിവാഹത്തിന്റെ അറുപതാം വാർഷികത്തിന് ഇരുവരുമായും രാമചന്ദ്രൻ നടത്തിയ അഭിമുഖം. 1113 (1937) തുലാം ഒന്നിന് രാത്രി ഒരു മണിക്കായിരുന്നു, വേളി ആചാരപ്രകാരം, യാഥാസ്ഥിതികം ആയിരുന്നു, വേളി. ആര്യയ്ക്ക് ജീവിതം കുറെ കയ്പ് നിറഞ്ഞതും ആയിരുന്നു.

ആര്യ അന്തർജനത്തിന്റെ ഇ എം എസ് ഓർമ്മകൾ ആണ് ഈ പുസ്തകം. ഒപ്പം, ഇ എം എസ്സിന്റെ രാഷ്ട്രീയ, ധൈഷണിക ജീവിതം വിലയിരുത്തുന്ന രാമചന്ദ്രന്റെ മുഖവുരയും.

BOOK - പഴുക്കാതെ ചുവന്ന ഒക്ടോബർ

സോവിയറ്റ് യൂണിയനിൽ 1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തിന് പിന്നാലെ, ഒക്ടോബറിൽ നടന്നത് ഭരണകൂട അട്ടിമറി മാത്രമായിരുന്നു. ലെനിൻ, ചുവപ്പൻ ഭീകരതയുടെ നായകനായി, കർഷകരെയും തൊഴിലാളികളെയും ഉന്മൂലനം ചെയ്തു. സ്റ്റാലിൻ, ജൂത വംശഹത്യയ്‌ക്കും ശത്രുശുദ്ധീകരണത്തിനും വ്യക്തിപൂജയ്ക്കും നേതൃത്വം നൽകി. ക്രൂഷ്ചേവ്, രഹസ്യങ്ങൾ തുറന്നു വിട്ടു.

ഗോർബച്ചേവിൻ്റെ കാലത്ത്, സോവിയറ്റ് യൂണിയൻ ചിന്നിച്ചിതറി. ഒക്ടോബർ വിപ്ലവം നടന്ന് വെറും ആറു മാസം കഴിഞ്ഞപ്പോൾ, മാർക്‌സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്‌സംബർഗ്, ലെനിൻ ഒരു ദുരന്തമാണെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയിൽ ജനമുന്നേറ്റം നടക്കുമ്പോൾ ലെനിൻ റഷ്യയിൽ ഉണ്ടായിരുന്നില്ല. അതിന് നേതൃത്വം നൽകിയത് ഒരു പാതിരി ആയിരുന്നു. ഒക്ടോബറിൽ നടന്നത്, വിപ്ലവമേ ആയിരുന്നില്ല;

തിന്മയുടെ ഒരു സാമ്രാജ്യം പിറന്ന് അവസാനിച്ചതിൻ്റെ പിന്നാമ്പുറക്കഥകളാണ്, ഈ പുസ്തകം

Reviews

There are no reviews yet.

Be the first to review “E.M.S : Aryayude Ormakkalil & pazhukkaathe chuvanna october”

Your email address will not be published. Required fields are marked *