Hinduthwam Urappicha Kumaranasan ( ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ )

180

Categories: ,

Description

വേദാന്തം നന്നായറിഞ്ഞ ആശാൻ, ശങ്കരാചാര്യരെ വിശേഷിപ്പിച്ചത്, ലോകഗുരുവായി തന്നെയാണ്. ആശാൻ ആദ്യമായി പരിഭാഷ ചെയ്തത്, ശങ്കരാചാര്യരുടെ ‘സൗന്ദര്യ ലഹരി’ ആയിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടാനുള്ള ഊർജം കുമാരനാശാന് കിട്ടിയതു തന്നെ, ശങ്കരനിൽ നിന്നാകണം. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാൻ സമർത്ഥിച്ചു. 1907 ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്‌തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദ്വൈതസത്ത നിറഞ്ഞു നിൽക്കുന്നവയുമാണ്. പിൽക്കാലത്ത് ആശാനിൽ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ. ഈഴവർ ബുദ്ധമതത്തിൽ ചേരണമെന്ന വാദങ്ങൾക്ക് മറുപടി ആയാണ് ആശാൻ, ‘മതപരിവർത്തന രസവാദം’ എഴുതിയത്. ഈഴവർ ഹിന്ദുമതത്തിൽ ഉറച്ചു നിൽക്കണം എന്ന വിശ്വാസത്തിൽ ആശാൻ എത്തിയത്, അഗാധമായ ആർഷജ്ഞാനം നിമിത്തമാണ്. അതിനാൽ, ഭാരതീയതയ്ക്ക് മേൽ കത്തിവയ്ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു. അദ്വൈതം ആത്മാവിലുള്ള ആശാൻ , ഹിംസയിൽ ഊന്നിയ പ്രത്യയശാസ്ത്രങ്ങളെ വർജ്ജിച്ചു. അതിനാൽ, ഹിന്ദുവംശഹത്യ വരുത്തിവച്ച മാപ്പിളലഹളയെ ധീരമായി അദ്ദേഹം കാവ്യരൂപേണ ചെറുത്തു. മാർക്സിസം തിന്മയുടെ തത്വശാസ്ത്രമായതിനാൽ, സമകാലികരായ കാൾ മാർക്സ്, ലെനിൻ എന്നിവയെപ്പറ്റി ഒരക്ഷരം പോലും ആശാൻ എഴുതിയില്ല. ഹിന്ദുമതത്തെ ഉറപ്പിച്ചു നിർത്തി കുമാരനാശാൻ നടത്തിയ കാവ്യ, സാമൂഹിക പോരാട്ടങ്ങളെപ്പറ്റി വ്യത്യസ്തമായ ഒരു പഠനം

Reviews

There are no reviews yet.

Be the first to review “Hinduthwam Urappicha Kumaranasan ( ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ )”

Your email address will not be published. Required fields are marked *

You may also like…