Description
സോവിയറ്റ് യൂണിയനിൽ 1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തിന് പിന്നാലെ, ഒക്ടോബറിൽ നടന്നത് ഭരണകൂട അട്ടിമറി മാത്രമായിരുന്നു. ലെനിൻ, ചുവപ്പൻ ഭീകരതയുടെ നായകനായി, കർഷകരെയും തൊഴിലാളികളെയും ഉന്മൂലനം ചെയ്തു. സ്റ്റാലിൻ, ജൂത വംശഹത്യയ്‌ക്കും ശത്രുശുദ്ധീകരണത്തിനും വ്യക്തിപൂജയ്ക്കും നേതൃത്വം നൽകി. ക്രൂഷ്ചേവ്, രഹസ്യങ്ങൾ തുറന്നു വിട്ടു.
ഗോർബച്ചേവിൻ്റെ കാലത്ത്, സോവിയറ്റ് യൂണിയൻ ചിന്നിച്ചിതറി. ഒക്ടോബർ വിപ്ലവം നടന്ന് വെറും ആറു മാസം കഴിഞ്ഞപ്പോൾ, മാർക്‌സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്‌സംബർഗ്, ലെനിൻ ഒരു ദുരന്തമാണെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയിൽ ജനമുന്നേറ്റം നടക്കുമ്പോൾ ലെനിൻ റഷ്യയിൽ ഉണ്ടായിരുന്നില്ല. അതിന് നേതൃത്വം നൽകിയത് ഒരു പാതിരി ആയിരുന്നു. ഒക്ടോബറിൽ നടന്നത്, വിപ്ലവമേ ആയിരുന്നില്ല;
തിന്മയുടെ ഒരു സാമ്രാജ്യം പിറന്ന് അവസാനിച്ചതിൻ്റെ പിന്നാമ്പുറക്കഥകളാണ്, ഈ പുസ്തകം.
Reviews
There are no reviews yet.